---
title: "കാപ്പ വകുപ്പു പ്രകാരമുള്ള നാടുകടത്തൽ ശിക്ഷ തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നാട്ടിൽ തിരിച്ചെത്തി ; പൊയിലൂർ സ്വദേശിയായ യുവാവ് വീണ്ടും കാപ്പ നിയമപ്രകാരം അറസ്റ്റിൽ"
english_title: "He returned to the country with only days left to finish his sentence of deportation under the Kappa section;  Youth from Poilur arrested again under Kappa Act"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243330/He returned to the country with only days left to finish his sentence of deportation under the Kappa section;  Youth from Poilur arrested again under Kappa Act"
published_at: "2024-10-17T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67113489881d9_IMG-20241017-WA0209.jpg"
keywords: []
---

# കാപ്പ വകുപ്പു പ്രകാരമുള്ള നാടുകടത്തൽ ശിക്ഷ തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നാട്ടിൽ തിരിച്ചെത്തി ; പൊയിലൂർ സ്വദേശിയായ യുവാവ് വീണ്ടും കാപ്പ നിയമപ്രകാരം അറസ്റ്റിൽ

> **Lead Summary:** കാപ്പ വകുപ്പു പ്രകാരമുള്ള നാടുകടത്തൽ ശിക്ഷ തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നാട്ടിൽ തിരിച്ചെത്തി ; പൊയിലൂർ സ്വദേശിയായ യുവാവ് വീണ്ടും കാപ്പ നിയമപ്രകാരം അറസ്റ്റിൽ

## Article Content

കാപ്പ വകുപ്പു പ്രകാരമുള്ള നാടുകടത്തൽ ശിക്ഷ തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നാട്ടിൽ തിരിച്ചെത്തി ; പൊയിലൂർ സ്വദേശിയായ യുവാവ് വീണ്ടും കാപ്പ നിയമപ്രകാരം അറസ്റ്റിൽ

കാപ്പ ചുമത്തി പിടികൂടി നാടുകടത്തിയ യുവാവിനെ നാട്ടിൽ തിരിച്ചെത്തിയതിനെത്തുടർന്ന് വീണ്ടും അറസ്റ്റ് ചെയ്തു. സെൻട്രൽ പൊയിലൂർ തൃപ്പങ്ങോട്ടൂർ കുഞ്ഞിപ്പറമ്പത്ത് ഹൗസിൽ ലിജു (34) വിനെയാണ് കൊളവല്ലൂർ സി.ഐ: കെ. സുമിത്ത് കുമാർ, എസ്.ഐ: പ്രശോഭ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

നിരവധി അക്രമക്കേസിൽ പ്രതിയായ ലിജുവിനെ നേരത്തെ കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തിയിരുന്നു. എന്നാൽ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നാട്ടിൽ തിരിച്ചെത്തിയതിനെത്തുടർന്ന് വീണ്ടും കാപ്പചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ ജയിലിലടച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243330/He returned to the country with only days left to finish his sentence of deportation under the Kappa section;  Youth from Poilur arrested again under Kappa Act)